ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു.. രോഗി മരിച്ചു


 
ഇടുക്കി: ആംബുലൻസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് (80) മരിച്ചത്. ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെയാണ് രാജാക്കാട് കളത്രക്കുഴിയിൽ അപകടം ഉണ്ടായത്. പത്തടി താഴ്ചയിലുള്ള തോട്ടിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Previous Post Next Post