കാനഡ : ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് കനേഡിയൻ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ. ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇന്തോ – പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം കൂടുതൽ ഊഷ്മളമായി മുന്നോട്ട് കൊണ്ടുപോകാനാണ് കാനഡ ആഗ്രഹിക്കുന്നത്.
ഇപ്പോഴത്തെ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാകും, അതോടൊപ്പം തന്നെ ഇന്ത്യയുമായി കൂടുതൽ ദൃഢമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിൽ ബ്ലെയർ വ്യക്തമാക്കി.
അന്വേഷണവുമായി ഇന്ത്യ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ദി വെസ്റ്റ് ബ്ലോക്ക് എന്ന മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ബിൽ ബ്ലെയർ കൂട്ടിച്ചേർത്തു. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാകത്തെ ചൊല്ലി ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളായതിന് പിന്നാലെയാണ് ബിൽ ബ്ലെയറിന്റെ പ്രതികരണം.