തൃശൂര്‍: മാപ്രാണം പള്ളി പെരുന്നാളിനിടെ ഉണ്ടായ സംഘർഷത്തില്‍ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിന് കുത്തേറ്റു. മാപ്രാണം ഹോളിക്രോസ് ദേവാലയ തിരുനാളിനോട് അനുബന്ധിച്ച് സെന്‍റ് ജോൺ കപ്പേളയില്‍നിന്നുള്ള പുഷ്പ കുരിശ് എഴുന്നള്ളിപ്പിനിടെയാണ് സംഘർഷം നടന്നത്. യൂത്ത് കോൺഗ്രസ് പൊറുത്തിശ്ശേരി മണ്ഡലം പ്രസിഡന്‍റ് ഷാന്‍റോ പള്ളിത്തറയ്ക്കാണ് കുത്തേറ്റത്. ബാന്‍റ് മേളത്തിന് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഘർഷം ആരംഭിച്ചത്. ആൾക്കൂട്ടത്തിനിടയിൽ നടന്ന സംഘർഷത്തിൽ ആരോ ഷാന്‍റോയുടെ വയറിൽ കുത്തുകയായിരുന്നു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.