കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ തർക്കം രൂക്ഷം .. ലോക്സഭാ മണ്ഡലത്തില്‍ സാന്നിധ്യമില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കിയാല്‍ അനുഭവിക്കേണ്ടിവരുമെന്ന് പ്രമുഖ നേതാക്കൾ

 

ജോവാൻ മധുമല 
കോട്ടയം : തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് വാരിക്കോരി നല്‍കിയിട്ട് മുന്നണി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യം ആവര്‍ത്തിക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്. അവര്‍ ഇക്കാര്യം നേതൃത്വത്തെയും അറിയിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട് 
അതേ സമയം ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനുവേണ്ടി  ചർച്ചകൾ സജീവമാണ്  അത് മക്കള്‍ രാഷ്ട്രീയത്തിനെതിരെ വന്‍ വിവാദമായി മാറുമെന്നതിനാല്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്. മാത്രമല്ല, കുടുംബത്തില്‍ നിന്നൊരാള്‍ മാത്രം എന്നതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മരണം വരെയുള്ള നിലപാട്.
അതിനാല്‍ തന്നെ ചാണ്ടി ഉമ്മനു പുറമെ ഒരാള്‍ക്കുകൂടി ചാണ്ടി കുടുംബത്തില്‍ നിന്നും അവസരമുണ്ടാകില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ മത്സരിപ്പിക്കാന്‍ തിരുവഞ്ചൂരിനും മോഹമുണ്ട്. അതും യാഥാര്‍ഥ്യമാകാനിടയില്ല. അതേ സമയം നിരവധി നേതാക്കളുടെ പേരുകൾ ഉയർന്ന് വരുന്നുണ്ട് തർക്കങ്ങൾ അനുചിതമായി പരിഹരിച്ചില്ലെങ്കിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന് ഉറപ്പ് 



Previous Post Next Post