ഡൽഹി: ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ച നിലയിൽ. ഡൽഹി ദ്വാരകയിൽ താമസിക്കുന്ന സുജാതൻ പി.പി ആണ് മരിച്ചത്. തിരുവല്ല മേപ്രാൾ സ്വദേശിയാണ് മരിച്ച സുജാതൻ.എസ്എൻഡിപി ദ്വാരക സെക്രട്ടറിയാണ് സുജാതൻ. ദ്വാരക കക്രോള മോഡിന് സമീപമുള്ള പാർക്കിലാണ് മൃതദേഹം ണ്ടെത്തിയത്. ഷർട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ദേഹം മുഴുവൻ മുറിവേറ്റ പാടുകൾ ഉണ്ട്. മൃതദേഹം ഹരിനഗർ ദീൻ ദയാൽ ആശുപത്രിയിൽ എത്തിച്ചു. സുജാതന്റേത് കൊലപാതകമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഡൽഹിയിൽ ദുരൂഹ സാഹചര്യത്തിൽ തിരുവല്ല സ്വദേശിമരിച്ച നിലയിൽ
jibin
0