എഐ സംവിധാനം, ലൈവ് സ്ട്രീമീങ്; മെറ്റയുടെ പുത്തൻ റെയ്ബൻ ഗ്ലാസ്



പ്രമുഖ സൺഗ്ലാസ് ബ്രാൻഡ് ആയ റെയ്ബാനുമായി കൂട്ട് പിടിച്ച് മെറ്റ പുതിയ സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ചിരിക്കുകയാണ്. ഹെയ് മെറ്റ’ എന്നു വിളിച്ചാൽ സജീവമാകുന്ന റെയ്ബാൻ സ്മാർട്ഗ്ലാസ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ കണക്ട് പരിപാടിയിൽ സിഇഒ മാർക്ക് സക്കർബർഗ് ആണ് ഈ ​ഗ്ലാസിന്റെ കാര്യം അവതരിപ്പിച്ചത്. എഐയുട സംവിധാനത്തിൽ ആയിരിക്കും മെറ്റയുടെ പുതിയ സ്മാർട്ട് ​ഗ്ലാസ് പ്രവർത്തുക്കുക. പല കാര്യങ്ങളും ഈ​ സ്മാർട്ട് ​ഗ്ലാസിലൂടെ ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കുന്നതായിരിക്കും.ഹാൻഡ്സ്ഫ്രീ ആയി ഉപയോഗിക്കാവുന്ന ക്യാമറയാണ് പ്രധാന സവിശേഷത. സ്മാർട് ഗ്ലാസിലെ 12 മെഗാപിക്സൽ ക്യാമറകൾ വഴിയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ ലൈവ് വിഡിയോ സ്ട്രീമിങ് സാധ്യമാകുക. ഏകദേശം 25,000 രൂപ വില വരുന്ന യുഎസ്, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഒക്ടോബർ 17 മുതൽ വാങ്ങാം. ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഇതിന് പുറമെ പാട്ട് കേൾക്കാനും വീഡിയോ, ഫോട്ടോ എന്നിവയ്ക്കും ഇവ അനുയോജ്യം ആയിരിക്കും എന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.
നേരിട്ട് കണ്ണിൽ നിന്ന് സോഷ്യൽ മീഡിയകൾ പ്രവർത്തിക്കുന്ന തരത്തിലുള്ള അനുഭവം ഈ സ്മാർട്ട് ​ഗ്ലാസിന് തരാൻ സാധിക്കുന്നതാണ്.എഐയുടെ സേവനം ഉപഭോക്താക്കൾക്കിടയിൽ മെറ്റയുടെ ഉത്പന്നങ്ങളുടെ ഉപയോ​ഗം വർധിപ്പിക്കും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

Previous Post Next Post