തലമുറകളുടെ സംഗമം സെന്റ് മേരീസ്‌ സ്കൂളിൽ


മണർകാട് :ലോക വയോജന ദിനത്തോടനുബന്ധിച്ചു മണർകാട് സെന്റ് മേരീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളും വടവാതൂർ ഗ്രേസ് കെയർ ജീറിയാട്രിക്‌ ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് സെന്ററും സംയുക്തമായി നടത്തുന്ന 'പാരസ്പര്യം 2023-ദ ഫെസ്റ്റ് ഓഫ്  ലവ് വിത്ത്‌ ഗ്രാൻഡ്പേരെന്റ്സ് 'നാളെ രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു. സ്കൂൾ പ്രിൻസിപ്പൽ സ്വർണ്ണ മാത്യു സ്വാഗതം അർപ്പിക്കുന്ന യോഗത്തിന്  സ്കൂൾ മാനേജർ*ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്കോപ്പ ആധ്യഷം വഹിക്കുന്നു. നൂറ്റി അൻപതോളം ഗ്രാൻഡ്പേരെന്റ്സ് പങ്കെടുക്കുന്ന ഈ സ്നേഹസംഗമത്തിൽ ആശംസ അർപ്പിക്കുന്നത്ട്രസ്റ്റി ബിനു ടി ജോയ്, സെക്രട്ടറി ജേക്കബ് വർഗീസ്  മുണ്ടിയിൽ എന്നിവരാണ്. മുഖ്യപ്രഭാഷണം നടത്തുന്നത് പ്രശസ്ത ട്രെയ്നറും ഗ്രേസ് കെയർ ഡയറക്ടറുമായ ഡോ. മാത്യു കണമല ആണ്. ഗ്രേസ് കെയർ അഡ്മിനിസ്റ്റേറ്റിവ് മാനേജർ ടോളി തോമസ് നന്ദി അർപ്പിക്കും.
Previous Post Next Post