കോട്ടയം തിരുവാർപ്പിൽ ബസ്സുടമയെ മർദ്ദിച്ച സംഭവം.. സി.ഐ.ടി.യു നേതാവ് മാപ്പ് പറഞ്ഞു…


കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സി.ഐ.ടിയു നേതാവ് അജയൻ ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും മാപ്പ് പറഞ്ഞു. തുറന്ന കോടതിയിലാണ് അജയൻ മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു.



Previous Post Next Post