മണിപ്പൂരിൽ അവധിക്കെത്തിയ സൈനികനോട് ക്രൂരത; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി



ഇംഫാൽ : മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി വിവരം. കാംഗ്പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് അംഗം സെർട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്തെക് ഗ്രാമത്തിലാണ് സംഭവം. അവധിക്ക് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെ സൈനികനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.വീടിന്റെ മുൻവശത്ത് ജോലി ചെയ്യവെ മൂന്ന് പേർ വീട്ടിലേക്ക് വന്ന് തോക്ക് ചൂണ്ടി ബലം പ്രയോഗിച്ച് വെള്ള വാഹനത്തിൽ കയറ്റികൊണ്ടുപോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വോഷണത്തിൽഖുനിംഗ്തെക് ഗ്രാമത്തിൽ നിന്നാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.
Previous Post Next Post