കണ്ണൂർ; പതിനഞ്ചുകാരനെ പീഡിപ്പിച്ചകേസിൽ വയോധികൻ അറസ്റ്റിൽ. മൊകേരി സ്വദേശി മൂസയെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. കണ്ണൂർ മൊകേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചൈൽൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാനൂരിൽ വ്യാപാര സ്ഥാപനം നടത്തിവരികയാണ് മൂസ. ഇവിടെവച്ചും സുഹൃത്തിന്റെ വീട്ടിൽവച്ചും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ കുട്ടി പീഡന വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ പരാതി നൽകിയത്.
അതേസമയം കഴിഞ്ഞ ദിവസം കുട്ടികൾക്കെതിരായ ലൈംഗീകാത്രിക്രമ കേസുകളിൽ മുൻകൂർ ജാമ്യം സംബന്ധിച്ച് ഹൈക്കോടതിയുടെ നിർണായക ഉത്തരവ് വന്നിരുന്നു. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിരപരാധികളെ കുടുക്കുന്ന സംഭവങ്ങൾ ഉണ്ട്. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വസ്തുത പരിശോധിച്ച ശേഷം തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.