ഉപഭോക്താക്കള്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുറവ് അച്ചായൻസ് ഗോൾഡിലെ സ്വർണ്ണവില അറിയാം



അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1898 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് ഇരുപത് രൂപ കുറഞ്ഞ് 5475 രൂപയും പവന് 160 രൂപ കുറഞ്ഞ് 43800 രൂപയുമായിരുന്നു വില.

ഇന്ന് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണത്തിന് ഔദ്യോഗിക വില 5450രൂപയിലെത്തി. പവന് 200 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഔദ്യോഗിക വില 43,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Previous Post Next Post