ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ വൻ ഉരുൾപൊട്ടൽ.ഉരുൾപൊട്ടലിനെ തുടർന്ന് 30മീറ്റർ നീളത്തിൽ റോഡ് പൂർണമായും തകർന്നു
വാഗമൺ റോഡ് മംഗള ഗിരി - ഒറ്റയിട്ടി ഭാഗത്ത് ഉരുൾപൊട്ടിയതായിയാണ് പ്രാഥമിക വിവരം. ഈരാറ്റുപേട്ട ഫയർ സ്റ്റേഷനിൽനിന്ന് ഫയർഫോഴ്സ് എത്തിയിട്ടുണ്ട് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസം അനുഭവപ്പെട്ടു. നിലവിൽ ഗതാഗതം ഈരാറ്റുപേട്ട പോലീസ് നിയന്ത്രിച്ചുവരികയാണ്.
നാട്ടുകാരും ഫയർ യൂണിറ്റും ഗതാഗത തടസം മാറ്റിക്കൊണ്ടിരിക്കുകയാണ്. തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ തീക്കോയി വില്ലേജിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായാണ് പ്രാഥമിക വിവരം. വെള്ളിക്കുളം സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. ചാത്തപ്പുഴ എന്ന ഭാഗത്ത് വെള്ളം പൊങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്