നിലവിലുള്ള നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം.
നോട്ടുകളുടെ വിതരണം നിർത്താൻ ബാങ്കുകൾക്ക് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു.
2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്.
2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.
2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല.