സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വില കൂട്ടി;


സംസ്ഥാനത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് ലിറ്ററിന് 10 രൂപ കൂട്ടി. ലിറ്ററിന് 69 രൂപയായിരുന്നത് 79 രൂപയാക്കി ഉയർത്തി. ഏപ്രിലിൽ മണ്ണെണ്ണ ലിറ്ററിന് 83 രൂപയായിരുന്നത് മേയിൽ 69 രൂപയായും ജൂണിൽ 63 രൂപയായും കുറച്ചിരുന്നു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വില വീണ്ടും 69ൽ എത്തി. ഇതാണിപ്പോൾ 79 രൂപയായി കൂട്ടിയിരിക്കുന്നത്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് മൂന്ന് മാസത്തേക്ക് അര മണ്ണെണ്ണയാണ്. കേന്ദ്രവിഹിതം കുറഞ്ഞതിനാൽ മറ്റ് കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വിതരണം മാർച്ചിൽ നിർത്തിയിരുന്നു.


Previous Post Next Post