‘പ്രതി നായിക’; സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി സരിത എസ് നായര്‍



ആത്മകഥയുമായി സരിത എസ് നായർ. ‘പ്രതിനായക’ എന്ന പുസ്തകത്തിന്റെ കവർ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് ആത്മകഥ വിവരം സരിത പുറത്തുവിട്ടത്. അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റിയുള്ള സരിതയുടെ വിശേഷണം. ഒരു ഇടവേളയ്ക്ക് ശേഷം സോളാർ വിവാദം വീണ്ടും കത്തിപ്പടരുന്നതിനിടെയാണ് സരിതയുടെ ആത്മകഥ രചന. അത്മകഥയുടെ കവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ സരിത പങ്കുവച്ചിട്ടുമുണ്ട്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.‘ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന’ ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്. ഉമ്മൻചാണ്ടിക്കെതിരായ ​ഗൂഢാലോചനയിൽ ആരൊക്കെ ഉണ്ടെന്നുള്ളതിന്റെ ചർച്ച ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പുസ്തകവുമായി സരിത എത്താൻ പോകുന്നത്. ഒരിടവേളക്ക് ശേഷം സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നതിനിടെയാണ് സരിത എസ് നായർ ആത്മകഥയുമായി രം​ഗത്ത് വരുന്നത്.

Previous Post Next Post