സന്ദീപ് എം സോമൻ
സിംഗപ്പൂർ : സിഗപ്പൂരിന്റെ ഒമ്പതാമത്തെ പ്രസിഡന്റായി തർമൻ ഷൺമുഖരത്നം സതൃപ്രതിജ്ഞ ചെയ്തു. ഇസ്താനയിൽ വെച്ചാണ് ചടങ്ങ് നടന്നത്.
സിംഗപ്പൂരിന്റെ മുൻ ഉപപ്രധാനമന്ത്രിയായ തർമൻ ഷൺമുഖരത്നം തെരഞ്ഞെടുപ്പിൽ 70.4% വോട്ടുകൾ നേടിയാണ് വിജയിച്ചത്.
ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയുടെ മുൻ ദീർഘകാല അംഗവും നേതാവുമായ അദ്ദേഹം തന്റെ എതിരാളികളെ വൻ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്.
ഏകദേശം 2.5 ദശലക്ഷം സിംഗപ്പൂരുകാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു.