'ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. പൂന്തുറ സ്വദേശി വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറിനാണ് തീ പിടിച്ചത്.
തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അനുമാനം. ബോണറ്റിൽ നിന്ന് തീ ഉയർന്നതിനെ തുടർന്ന്, ഡ്രൈവർ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ ആളപായം സംഭവിച്ചില്ല. തീ പിടിത്തത്തിൽ കാറിന്റെ ബോണറ്റിന്റെ ഭാഗം പൂർണമായും കത്തി നശിച്ചു.