ആരോഗ്യമന്ത്രിയെ മാറ്റണം; മുതിർന്ന ആരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ഡോ എസ്എസ് ലാൽ



തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജിനെ മാറ്റണമെന്ന് ഡോ. എസ്എസ് ലാൽ. ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് ആരോഗ്യവകുപ്പ്. അതിനാൽ പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നിപ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോഗ്യ മന്ത്രിയെ മാറ്റണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 മുഖ്യമന്ത്രിയോട് വീണ്ടും പറയുന്നു, ആരോഗ്യവകുപ്പ് മന്ത്രിയായി പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണം. ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പാണ് ആരോഗ്യ വകുപ്പ്. പാർട്ടിയിൽ മന്ത്രിയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐ.എ.എസ് കാർ പോലും പറയുന്നതത്രെ. അത്തരം ഒരു ആരോഗ്യ വകുപ്പ് സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post