യാത്രക്കാരൻ ട്രെയിനിൽ മരിച്ച നിലയിൽ


 കണ്ണൂർ: ചെന്നൈ- മംഗലാപുരം ട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെ ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോഴാണ് ഒപ്പം യാത്രചെയ്യുന്നയാൾ മരിച്ച വിവരം മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഗുജറാത്ത് തുളസിദർ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ ( 66) ആണ് മരിച്ചത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിൽ നിന്ന് കയറിയ ഇയാൾ കാസർക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Previous Post Next Post