ഇടുക്കി : ഇടുക്കി ചെറുതോണിയിൽ അതിഥി തൊഴിലാളികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം. മൂന്നും ആറും വയസ്സ് പ്രായമുള്ള പശ്ചിമബംഗാൾ സ്വദേശികൾക്ക് നേരെയാണ് പീഡനം ശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശി നീൽകുമാർ ദാസിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളെ മുറിയിൽ കുട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. മറ്റൊരു അതിഥി തൊഴിലാളി ഇത് കണ്ടതോടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. തുടർന്ന് ഇടുക്കി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.