വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം… സിപിഐ ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടും….


 
തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനോടു വിശദീകരണം തേടാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം. പാർട്ടി കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് ജയനോട് വിശദീകരണം തേടാൻ തീരുമാനിച്ചത്. എ.പി. ജയന്റെ ഘടകമായ സംസ്ഥാന കൗൺസിലിൽ നാളെ റിപ്പോർട്ട് ആവശ്യപ്പെടും.

ജയനെതിരെ സിപിഐ വനിതാ നേതാവ് പരാതി നൽകിയിരുന്നു. സിപിഐ എക്സിക്യൂട്ടിവ് അംഗം കെ.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് പരാതി അന്വേഷിച്ചത്.


Previous Post Next Post