ഒന്നാം വിവാഹ വാര്‍ഷിക ആഘോഷം കഴിഞ്ഞു, പിന്നാലെ രവി ചന്ദ്രശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തു!!



ചെന്നൈ :  തമിഴിലെ പ്രശസ്ത സിനിമാ നിര്‍മാതാവാണ് രവി ചന്ദ്രശേഖര്‍. ശരീര പ്രകൃതം കാരണം ഫാറ്റ് രവി എന്ന് അടുപ്പമുള്ളവര്‍ വിളിക്കാറുണ്ട്. നടി മഹാലക്ഷ്മിയുമായുള്ള വിവാഹം കഴിഞ്ഞതോടെയാണ് രവി ചന്ദ്രശേഖരറിന്റെ പേര് മലയാളികള്‍ക്കും പരിചിതമായത്. ഹരിചന്ദനം എന്ന സീരിയലൂടെ മലയാളികള്‍ക്കും പരിചിതയായ തമിഴ് നടി മഹാലക്ഷ്മിയുടെ ഭര്‍ത്താവാണ് രവി ചന്ദ്രശേഖരന്‍. ഇരുവരുടെയും വിവാഹം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷണല്‍ കപ്പിള്‍ ആണ്.ദിവസങ്ങള്‍ക്ക് മുന്‍പാണ് രവിയുടെയും മഹാലക്ഷ്മിയുടെയും ആദ്യ വിവാഹ വാര്‍ഷികം കഴിഞ്ഞത്. അതിന്റെ ഫോട്ടോസ് എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ വാര്‍ഷിക ആഘോഷത്തിന് പിന്നാലെ, രവി ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തു എന്ന വിവരമാണ് പുറത്തുവരുന്നത്. തട്ടിപ്പ് കേസിനാണ് അറസ്റ്റ്.

ചെന്നൈ സ്വദേശിയായ ബാലാജി എന്നയാളില്‍ നിന്ന് പതിനാറ് കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഈ ഒരു തട്ടിപ്പ് കേസ് വിവാദം ദിവസങ്ങളായി രവിയുടെ പേരില്‍ ഉണ്ടായിരുന്നുവെങ്കിലും, കേസ് അന്വേഷിച്ച പൊലീസ് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ തുടരന്വേഷണം നടന്നുകൊണ്ടിരിയ്ക്കുകയാണ്.മഹാലക്ഷ്മിയുമായുള്ള വിവാഹത്തിന് ശേഷം രവിചന്ദ്രശേഖര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. രണ്ടു പേരുടെയും രണ്ടാം വിവാഹമാണ്. രവിയ്ക്ക് കോടികളുടെ ആസ്തിയുണ്ട്, ബിസിനസ്സ് മാനാണ്, പണം കണ്ടിട്ടാണ് മഹാലക്ഷ്മി കല്യാണം കഴിച്ചത് എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍. അതിനെയെല്ലാം രണ്ടു പേരും ചിരിച്ചു തള്ളിയതും അന്ന് വാര്‍ത്തയായിരുന്നു.
Previous Post Next Post