സഹതടവുകാരുടെ പരാതി? ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയില്‍മാറ്റി

 


തിരുവനന്തപുരം: കാമുകനായിരുന്ന പാറശാല ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ ജയിലില്‍നിന്ന് മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് മാവേലിക്കര സബ് ജയിലിലേക്കാണ് മാറ്റിയത്. ഗ്രീഷ്മയ്‌ക്കെതിരെ ചില സഹതടവുകാര്‍ പരാതി നല്‍കിയിരുന്നതായി സൂചനയുണ്ട്.ജയിലില്‍ ആളുകള്‍ കൂടുമ്പോള്‍ പഴയ തടവുകാരില്‍ ചിലരെ മാറ്റാറുണ്ടെന്നും ഗ്രീഷ്മയ്‌ക്കൊപ്പം മൂന്നുപേരെയും മറ്റ് ജയിലുകളിലേക്ക് മാറ്റിയതായും ജയില്‍ സൂപ്രണ്ട് പറഞ്ഞു. മറ്റ് ജയിലുകളില്‍ ഉണ്ടായിരുന്നവരെ അട്ടകുളങ്ങരയിലേക്കും മാറ്റിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ അറസ്റ്റിലായത് മുതല്‍ ഗ്രീഷ്മ അട്ടകുളങ്ങര ജയിലിലാണ് കഴിഞ്ഞിരുന്നത്.ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരന്‍ നിര്‍മല്‍ കുമാര്‍ എന്നിവരും ഷാരോണ്‍ വധക്കേസിലെ പ്രതികളാണ്. സിന്ധുവും നിര്‍മല്‍കുമാറും ജാമ്യത്തിലിറങ്ങി. 2022 ഒക്ടോബര്‍ 14 ന് ഗ്രീഷ്മ വിഷം കലര്‍ത്തി നല്‍കിയ കഷായവും ജൂസും ഷാരോണ്‍ കുടിച്ചു. 25 നാണ് ഷാരോണ് മരിച്ചത്. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ഷാരോണ്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് വിഷം നല്‍കിയതെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്. സൈന്യത്തില്‍ ജോലി ചെയ്യുന്ന യുവാവിന്റെ വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.


Previous Post Next Post