ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി.
ചണ്ഡീഗഢിലെയും അമൃത്സറിലെയും കൃഷിഭൂമി ഉള്‍പ്പടെയുള്ളവയാണ് കണ്ടുകെട്ടിയത്. ഖലിസ്ഥാന്‍ വിഘടവാദ പ്രവര്‍ത്തനങ്ങളെ ചൊല്ലി ഇന്ത്യ-കാനഡ പോര് രൂക്ഷമാകു ന്നതിനിടെയാണ് എന്‍ഐഎ നടപടി.
മൊഹാലിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
മൂന്നു രാജ്യദ്രോഹ കുറ്റമുള്‍പ്പടെ പഞ്ചാബില്‍ 22 ക്രിമി നല്‍ കേസുകള്‍ ഇയാ ള്‍ക്കെതിരെയുണ്ട്. 2020 ജൂലൈയില്‍ ഇയാളെ ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു.
ഇന്റര്‍പോളിനോട് ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെ ട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആവശ്യം രണ്ടു തവണ ഇന്റര്‍പോള്‍ നിരാകരി ക്കുകയാണുണ്ടായത്.
ദിവസങ്ങള്‍ക്ക് മുന്‍പ് കാനഡയിലെ ഹിന്ദുക്കള്‍ക്കെതിരെ ഗുര്‍പത്‌വന്തിന്റെ ഭീഷണി സന്ദേശം പുറത്തു വന്നിരുന്നു. രാജ്യത്തോടും കനേഡിയന്‍ ഭരണഘടനയോടുമുള്ള കൂറ് നിങ്ങള്‍ ഉപേക്ഷിച്ചിരിക്കുന്നെന്നും കാനഡ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നു.
'ഖലിസ്ഥാന്‍ അനുകൂല സിഖ് വിഭാഗം എക്കാലവും കാനഡയോട് വിശ്വസ്തത പുലര്‍ത്തിയവരാണ്. കാനഡയുടെ പക്ഷത്ത് നില്‍ക്കുന്ന അവര്‍ കാനഡയുടെ നിയമങ്ങളും ഭരണഘടനയും എന്നും മുറുകെ പിടിച്ചു.
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണത്തിന് ഉത്തരവാദി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മായാണോ എന്നതില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തണം. അതിനായി ഒക്ടോബര്‍ 29ന് വാന്‍കൂവറില്‍ സിഖ് വിശ്വസികള്‍ ഒത്തുകൂടണം' വീഡിയോ സന്ദേശത്തിലൂടെ ഗുര്‍പത്‌വന്ത് ആഹ്വാനം ചെയ്തിരുന്നു.