വനിത സംവരണ ബില്ല്; ലോക്സഭയിൽ ഇന്ന് ചർച്ച….ആദ്യം പങ്കെടുക്കന്നത് സോണിയയും സ്മൃതിയും


ന്യൂഡൽഹി : വനിത സംവരണ ബില്ലിന്മേൽ പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും.

 പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയുമാണ് ആദ്യം ചർച്ചയിൽ പങ്കെടുക്കുക. ഏഴ് മണിക്കൂറാണ് ചർച്ചയ്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സമയം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും.

 ഇന്നലെയാണ് വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും.
Previous Post Next Post