സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ തീപിടുത്തം


തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ തീപിടുത്തം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒല്ലൂർ രാമൂസ് ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിൻറെ എടിഎമ്മിലാണ് തീപിടുത്തം ഉണ്ടായത്.

തൃശ്ശൂരിൽ നിന്ന് അഗ്നിശമനാ സേന അംഗങ്ങൾ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. എടിഎം മെഷീന് പുറകുവശത്തായി സൂക്ഷിച്ചിരുന്ന ബാറ്ററികളും കൺട്രോൾ മെഷീനുകളും അനുബന്ധ വൈദ്യുതി ഉപകരണങ്ങളും പൂർണ്ണമായും കത്തി നശിച്ചു. എടിഎം മെഷീന് കേട് സംഭവിച്ചിട്ടില്ല. ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചിലേക്കും മറ്റു കടകളിലേക്കും തീ പടരാതിരുന്നതിന്നാൽ വൻ ദുരന്തമാണ് ഒഴിവായത്.
Previous Post Next Post