അനന്ത്‌നാഗ് : ലഷ്‌കറെ ത്വയ്ബ കമാൻഡർ ഉസൈർ ഖാനെ സൈന്യം വധിച്ചു. ഏഴ് ദിവസം നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് സൈന്യം ഇയാളെ വധിച്ചത്.
ഇയാളുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ആയുധം കണ്ടെടുത്തെന്നും എ.ഡി.ജി.പി വിജയകുമാർ പറഞ്ഞു.
ഉസൈർ ഖാനെ വധിച്ചതോടെ അനന്ത്‌നാഗിലെ ഏറ്റുമുട്ടൽ അവസാനിച്ചതായി എ.ഡി.ജി.പി അറിയിച്ചു.