സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്





തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

കിഴക്കൻ മധ്യപ്രദേശിനു മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം നിലനില്‍ക്കുന്നുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ പടിഞ്ഞാറൻ മധ്യപ്രദേശിലൂടെ ഗുജറാത്തിനു മുകളിലേക്ക് ന്യൂനമര്‍ദം നീങ്ങിയേക്കും.

ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Previous Post Next Post