തൃക്കൊടിത്താനത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.


 തൃക്കൊടിത്താനം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം വേടംപറമ്പിൽ വീട്ടിൽ രഞ്ജിത്ത്. ആർ (24) എന്നയാളെയാണ് തൃക്കൊടിത്താനം  പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്. എച്ച്. ഓ അനൂപ് ജി. യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി
Previous Post Next Post