നടന്‍ വിജയ് ആന്റണിയുടെ മകള്‍ വീട്ടില്‍ മരിച്ചനിലയില്‍




ചെന്നൈ: തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ വീട്ടില്‍ മരിച്ചനിലയില്‍. ചെന്നൈയിലെ തേനാംപേട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.പുലര്‍ച്ചെയാണ് സംഭവം. 

വിജയ് ആന്റണിയുടെ മകള്‍ മീര പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിക്കുന്നത്. മാനസിക സമ്മര്‍ദ്ദമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Previous Post Next Post