യു.കെയിൽ ഇന്ത്യൻ സ്ഥാനപതിയെ തടഞ്ഞ് ഖാലിസ്താൻ വാദികൾ. സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാര സന്ദർശിക്കാൻ എത്തിയപ്പോൾ ഇന്ത്യൻ ഹൈകമ്മീഷ്ണറെ തടഞ്ഞു. യു.കെയിലെ ഗുരുദ്വാരകളിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഖലിസ്താൻ വാദികൾ പറഞ്ഞു.അൽബർട്ട് ഡ്രൈവിലുള്ള ഗ്ലാസ്‌കോ ഗുരുദ്വാരയിൽ പ്രവേശിക്കുന്ന മൊരൈസ്വാമിയെ ഖലിസ്താൻ വാദികൾ തടയുന്ന വിഡിയോ പുറത്ത് വന്നിട്ടുണ്ട്. ഹൈകമ്മീഷ്ണറുടെ കാർ തുറക്കാൻ ശ്രമിക്കുന്നതും തുടർന്ന് അദ്ദേഹം സ്ഥലത്ത് നിന്ന് പോകുന്നതും വിഡിയോയിൽ കാണാം.
യു.കെയിൽ ഇന്ത്യൻ സ്ഥാനപതിയെ തടഞ്ഞ് ഖാലിസ്താൻ വാദികൾ
jibin
0