ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു; രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ സജീവമാകും



ഡല്‍ഹി:  കേരളത്തിന്റെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയുടെ കോ കണ്‍വീനറായി മീണയെ ഉള്‍പ്പെടുത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി പി ജോഷിയുടെ നേതൃത്വത്തിലുള്ളതാണ് 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികളിലും മീണ സജീവമാകും.സംസ്ഥാന അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഉള്‍പ്പെടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ച ടീക്കാറാം മീണ തന്റെ ആത്മകഥയായ ‘തോല്‍ക്കില്ല ഞാന്‍’ കഴിഞ്ഞ വര്‍ഷം മലയാളം പതിപ്പ് പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ വക്കീല്‍ നോട്ടീസ് നല്‍കിയതോടെ പുസ്തകം രാഷ്ട്രീയ വൃത്തങ്ങളിലും കോളിളക്കം സൃഷ്ടിച്ചിരുന്നു.

Previous Post Next Post