കോട്ടയം; വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി ജെ ജോസഫ് മല്‍സരിക്കും. കോട്ടയം ലോക്‌സഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കാന്‍ യു ഡി എഫ് തിരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പി ജെ ജോസഫ് തന്നെ അവിടെ മല്‍സരിക്കാന്‍ തിരുമാനിച്ചത്.കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും തോമസ് ചാഴിക്കാടന്‍ തന്നെ മല്‍സരിക്കണമെന്നാണ് ആ പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ ജോസ് കെ മാണി മല്‍സരിക്കുകയാണെങ്കില്‍ താന്‍ മാറി നില്‍ക്കാമെന്ന നിലപാടാണ് തോമസ് ചാഴിക്കാടനുള്ളത്. രാജ്യസഭാംഗമായ ജോസ് കെ മാണി മല്‍സരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലന്നാണറിവ്.തന്റെ മകന്‍ അപ്പു ജോസഫിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള വഴിയായാണ് പി ജെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കാണുന്നത്. കോട്ടയത്ത് നിന്നും താന്‍ പാര്‍ലിമെന്റിലെത്തിയാല്‍ മകനെ തൊടുപുഴ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തിരുമാനം പി ജെ ജോസഫ് എടുത്തുകഴിഞ്ഞു. ഇതും യു ഡി എഫ് നേതൃത്വം അംഗീകരിച്ചുകഴിഞ്ഞു.
പി ജെ ജോസഫ് കോട്ടയത്തു നിന്നും ലോക്‌സഭയിലേക്ക് മല്‍സരിക്കും
jibin
0