✒️ ജോവാൻ മധുമല
കോട്ടയം : പുതുപ്പള്ളിയിൽ അട്ടിമറി സാധ്യത ! ജെയികിന് മുൻതൂക്കമെന്ന് പൊതുജന അഭിപ്രായങ്ങൾ ,തുടക്കത്തിൽ സഹതാപ തരംഗം അലയടിച്ച് ഉയർന്നു എങ്കിലും പിന്നീട് പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുറുകെ പിടിച്ച ഇടതുപക്ഷത്തിൻ്റെ പ്രചരണത്തിൽ സഹതാപ തരംഗം നിർജ്ജീവമായി
അതുമല്ല പൊതുവേദികളിൽ തിളങ്ങി നിൽക്കുന്ന ജെയ്ക്ക് C തോമസിനോട് മാറ്റുരക്കുമ്പോൾ ചാണ്ടി ഉമ്മന് രാഷ്ട്രിയ പരിചയമോ മറ്റ് വ്യക്തി ബന്ധങ്ങളോ മണ്ഡലത്തിൽ ഇല്ല എന്നു തന്നെ പറയാം ഇതിനിടയിൽ ഇടിത്തീ പോലെ ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഒരു ശബ്ദരേഖ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത് ചാണ്ടി ഉമ്മന് ദോഷം ചെയ്യും എന്നുറപ്പ്
ഇടതുപക്ഷം നിലവിലെ വോട്ടുകൾ നിലനിർത്തി പുതിയ വോട്ടർ ന്മാരുടെ എണ്ണം കൂടി എടുത്താൽ ജെയ്ക്ക് C തോമസ് കുറഞ്ഞത് 4000 ത്തിനും 5000 നും ഇടയിൽ ഉള്ള വോട്ടുകൾക്ക് വിജയിക്കുമെന്നാണ് കണക്കുകൂട്ടലുകൾ
പുതുപ്പള്ളിയിലെ കോൺഗ്രസ്സിൻ്റെ കുത്തകയായിരുന്ന പല പഞ്ചായത്തും ഇന്ന് ഇടതുപക്ഷമാണ് ഭരിക്കുന്നത് ചിട്ടയായ പ്രവർത്തനത്തിലൂടെ പുതിയതായി ഭരണം ലഭിച്ച പഞ്ചായത്തുകളിൽ ഇടതുപക്ഷം പുതിയ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്ന് ചില ഇടതു നേതാക്കൾ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
നിലവിലുള്ള പുതുപ്പള്ളിയുടെ വോട്ടർമാരുടെ പൂർണ്ണ വിവരം 👇
📌പുതുപ്പള്ളിയിൽ ആകെ 1,76,417 വോട്ടർമാർ
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. 957 പുതിയ വോട്ടർമാരുണ്ട്.
വോട്ടർമാരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ശതമാനനിരക്ക്
18-19 നും ഇടയിൽ പ്രായമുള്ളവർ- 0.64 %
20-29 നും ഇടയിൽ പ്രായമുള്ളവർ- 14.80 %
30-39 നും ഇടയിൽ പ്രായമുള്ളവർ- 16.83 %
40-49 നും ഇടയിൽ പ്രായമുള്ളവർ-19.33 %
50-59 നും ഇടയിൽ പ്രായമുള്ളവർ- 20.08 %
60-69 നും ഇടയിൽ പ്രായമുള്ളവർ -15.59 %
70-79 നും ഇടയിൽ പ്രായമുള്ളവർ- 9.11 %
80-89 നും ഇടയിൽ പ്രായമുള്ളവർ- 3.06 %
90-99 നും ഇടയിൽ പ്രായമുള്ളവർ- 0.52 %
100-109 നും ഇടയിൽ പ്രായമുള്ളവർ- 0.03 %
പുതിയതായി ചേർത്ത വോട്ടുകളിൽ ഭൂരിപക്ഷവും ഇടത് വോട്ടുകൾ ആണെന്ന് ഇടതു നേതാക്കൾ പറഞ്ഞു,