✒️ ജോവാൻ മധുമല
കർണാടക ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്തതിനെ തുടർന്ന് കോട്ടയത്തെ ബാങ്കിന് മുമ്പിൽ DYFI പ്രവർത്തകരും കുടുംബാഗംങ്ങളും മൃതദേഹവുമായി പ്രതിഷേധിച്ചു ,ജെയ്ക് C തോമസ് ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട് DYFI പ്രതിഷേധം തുടരുകയാണ്
കോട്ടയം അയ്മനം കുടയംപടിയിലെ വ്യാപാരി ബിനു കെ.സി. (50) ഇന്നലെ ഉച്ചയോടെയാണ് ആത്മഹത്യ ചെയ്തത്
ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ബിനുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു
രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാരൻ നിരന്തരം കടയിൽ കയറി ഭീഷണി മുഴക്കിയെന്ന് ആണ് പരാതി