‘കയറണമെങ്കില്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം’; മലയാളി വിദ്യാര്‍ത്ഥികളെ തടഞ്ഞ് IGNTU



മധ്യപ്രദേശ് : മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയില്‍ യുജി, പിജി ഓപണ്‍ കൗണ്‍സിലിംഗിലെത്തിയ മലയാളി വിദ്യാര്‍ത്ഥികളെ തടഞ്ഞ് അധികൃതര്‍. ക്യാംപസില്‍ പ്രവേശിക്കാന്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ആവശ്യം. വിചിത്ര നിര്‍ദേശത്തില്‍ സര്‍വകലാശാല ഉറച്ച് നിന്നതോടെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി. ഇന്നും നാളെയുമായി നടക്കുന്ന ഓപ്പണ്‍ കൗണ്‍സിലിംഗിലാണ് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 15ലധികം വിദ്യാര്‍ത്ഥികള്‍ ഇതിനായി എത്തിയിരുന്നു. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം പോലും ഇപ്പോള്‍ അവതാളത്തിലായിരിക്കുകയാണ്. നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് വി ശിവദാസന്‍ എംപി ട്വന്റിഫോറിനോട് പറഞ്ഞു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



Previous Post Next Post