✒️ Jowan Madhumala
കൊല്ലം : കൊല്ലം കടക്കലിൽ സൈനികനായ ഷൈനിൻ്റെ പുറത്ത് നിരോധിക ഭീകരസംഘടനയായ P F I ൻ്റെ പേര് പച്ചകുത്തിയതായി പുറത്ത് വന്ന വാർത്തയെയും പരാതിയെയും തുടർന്ന് നടന്ന അന്വേഷണത്തിൽ വൻ ട്വിസ്റ്റ്
തൻ്റെ സുഹൃത്തായ ജോഷിയെക്കൊണ്ട് P F I എന്ന് എഴുതിച്ചതായി പോലീസ് കണ്ടെത്തി സമൂഹമാധ്യമങ്ങിൽ പ്രശസ്തനാകുവാനും ,വാർത്തകളിൽ നിറയുവാനുമാണ് താൻ തൻ്റെ സുഹൃത്തിനെക്കൊണ്ട് അത്തരത്തിൽ ചെയ്തതെന്നും 'ഷൈനിൻ്റെ നിർദ്ധേശ പ്രകാരം സുഹൃത്തായ ജോഷി മർദ്ദിച്ചു എന്നും കണ്ടെത്തി പുറത്ത് P F I എന്ന് എഴുതാൻ ഉപയോഗിച്ച പച്ച നിറത്തിൽ ഉള്ള പെയിൻ്റ് ഷൈനിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തി
തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടെങ്കിലും ഷൈനിന് മർദനമേറ്റതായി പറയുന്ന സ്ഥലത്തുനിന്ന് യാതൊരു തെളിവും ലഭിച്ചില്ല. മാത്രമല്ല, ഷൈനിന്റെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് ഇന്നലെ തന്നെ പൊലീസ് അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും ആരോപിച്ചിരുന്നു.
ഈ സംഭവങ്ങൾക്കിടെ ഷൈനിനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.