ടെലി കോളര്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളികളില്‍ നിന്ന് 1.20 ലക്ഷം വീതം കൈപ്പറ്റി; യുഎഇയില്‍ എത്തിയപ്പോള്‍ കമ്പനി പോലുമില്ല



അബുദാബി: ടെലി കോളര്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളികളില്‍ നിന്ന് 1.20 ലക്ഷം വീതം കൈപ്പറ്റിയ യുഎഇയിലെത്തിച്ച ശേഷം വഞ്ചിച്ചതായി പരാതി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായി യുഎഇയില്‍ ദുരിതത്തില്‍ കഴിയുന്നത്.മികച്ച ജോലിയും ഉയര്‍ന്ന ശമ്പളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തായിരുന്നു റിക്രൂട്ട്‌മെന്റ്. ആര്‍ഗില്‍ എന്ന കമ്പനിയിലേക്ക് ടെലി കോളര്‍ തസ്തികയിലാണ് ജോലിയെന്നായിരുന്നു അറിയിച്ചിരുന്നത്. തൊഴില്‍ വിസയ്ക്ക് പകരം സന്ദര്‍ശക വിസയില്‍ ദുബായിലെത്തിച്ച ശേഷം റിക്രൂട്ട്‌മെന്റ് ഏജന്‍സി തടിതപ്പുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആര്‍ഗില്‍ പേരില്‍ രജിസ്‌റ്റേര്‍ഡ് കമ്പനി പോലും ഇല്ലെന്ന് ബോധ്യപ്പെട്ടതായി തട്ടിപ്പിനിരയായവര്‍ പറഞ്ഞു.തൊഴില്‍ വിസയും നിയമാനുസൃതമായ ജോലിയും വാഗ്ദാനം ചെയ്ത ശേഷമാണ് സന്ദര്‍ശക വിസയില്‍ ദുബായിലെത്തിച്ച് ഉത്തരവാദപ്പെട്ടവര്‍ കൈയൊഴിഞ്ഞത്. തട്ടിയെടുത്ത പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ശത്രുതാ മനോഭാവത്തോടെയാണ് ഏജന്‍സി അധികൃതര്‍ പെരുമാറിയതെന്നും കബളിപ്പിക്കപ്പെട്ടവര്‍ പരാതിപ്പെട്ടു.

കരുനാഗപ്പള്ളി സ്വദേശിനി രശ്മി, കോഴിക്കോട് പയ്യനാട് സ്വദേശി മുഹമ്മദ് റിയാസ്, കൊല്ലം വളത്തുങ്കല്‍ സ്വദേശി സജി, കോഴിക്കോട് സ്വദേശിനി മായ, മുണ്ടക്കയം സ്വദേശി സുബിന്‍ എന്നിവരാണ് തട്ടിപ്പിനിരയായി ദുരിതത്തില്‍ കഴിയുന്നത്. നാട്ടിലുള്ള ഇവരുടെ കുടുംബാംഗങ്ങള്‍ കെസി വേണുഗോപാല്‍ എംപിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്.തൊഴില്‍ വിസയും നിയമാനുസൃതമായ ജോലിയും വാഗ്ദാനം ചെയ്ത ശേഷമാണ് സന്ദര്‍ശക വിസയില്‍ ദുബായിലെത്തിച്ച് ഉത്തരവാദപ്പെട്ടവര്‍ കൈയൊഴിഞ്ഞത്. തട്ടിയെടുത്ത പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ശത്രുതാ മനോഭാവത്തോടെയാണ് ഏജന്‍സി അധികൃതര്‍ പെരുമാറിയതെന്നും കബളിപ്പിക്കപ്പെട്ടവര്‍ പരാതിപ്പെട്ടു.

കരുനാഗപ്പള്ളി സ്വദേശിനി രശ്മി, കോഴിക്കോട് പയ്യനാട് സ്വദേശി മുഹമ്മദ് റിയാസ്, കൊല്ലം വളത്തുങ്കല്‍ സ്വദേശി സജി, കോഴിക്കോട് സ്വദേശിനി മായ, മുണ്ടക്കയം സ്വദേശി സുബിന്‍ എന്നിവരാണ് തട്ടിപ്പിനിരയായി ദുരിതത്തില്‍ കഴിയുന്നത്. നാട്ടിലുള്ള ഇവരുടെ കുടുംബാംഗങ്ങള്‍ കെസി വേണുഗോപാല്‍ എംപിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്.തൊഴില്‍ തട്ടിപ്പിനിരയായവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും ഇടപെടണമെന്ന് കെസി വേണുഗോപാല്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
Previous Post Next Post