മുസ്ലീം മന്ത്രവാദത്തിന്റെ മറവിൽ 13 കാരിയെ പീഡിപ്പിച്ചു.. സിദ്ധൻ അറസ്റ്റിൽ


 

മലപ്പുറം: മുസ്ലീം മന്ത്രവാദത്തിന്റെ മറവിൽ 13 വയസുകാരിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ. പാലക്കവീട്ടിൽ 60 വയസുള്ള ആലിക്കുട്ടി മസ്താനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ പന്നിത്തടം ചിറമനേങ്ങാട് സ്വദേശിയായ ഇയാൾക്കെതിരെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് മലപ്പുറം കൽപ്പകഞ്ചേരി പോലീസ് അറസ്റ്റ്‌ ചെയ്തത്.

ദിവ്യ ശക്തിയുണ്ടെന്ന് സ്വയം അവകാശപ്പൊടുന്ന ആലിക്കുട്ടി മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് അറിയിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെ ബുദ്ധിമുട്ടുകൾ മാറ്റുവാനാണ് കുട്ടിയുടെ പിതാവ് ഇയാളെ സമീപിച്ചത്. എന്നാൽ പെൺകുട്ടിയുടെ ശരീരത്തിൽ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച ബാധയൊഴിപ്പിക്കലിന്റെ മറവിൽ പീഡനം നടത്തുകയായിരുന്നു.
Previous Post Next Post