യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 1.6 രേഖപ്പെടുത്തി


അബുദബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.15-നാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോ മീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്.


ഫുജൈറയിലെ ദിബ്ബ മേഖലയാണ് പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 1.6 രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഭൂചലനത്തില്‍ ഒരിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഭൂചനങ്ങള്‍ ഉണ്ടാകാറുണ്ട്.

എന്നാല്‍ ഇത് ഭൂരിഭാഗവും ആളുകള്‍ക്ക് അനുഭവപ്പെടില്ലെന്നും സെൻസറുകള്‍ വഴിയാണ് അവ കണ്ടെത്തുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി
Previous Post Next Post