സിക്കിമില്‍ മേഘ വിസ്‌ഫോടനം, തീസ്ത നദിയില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാനില്ല


 
ഗാങ്‌ടോക്ക് : സിക്കിമില്‍ മേഘ വിസ്‌ഫോടനം. തീസ്ത നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് 23 സൈനികരെ കാണാതായെന്ന് റിപ്പോര്‍ട്ട്. 

പ്രളയത്തില്‍ ഒഴുകിപ്പോയെന്ന സംശയത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായിട്ടുണ്ട്.

വടക്കന്‍ സിക്കിമിലെ ലൊനക് തടാകത്തിന് മുകളിലാണ് ഇന്ന് പുലർച്ചെ മേഘ വിസ്‌ഫോടനം സംഭവിച്ചത്. തടാകം കരകവിഞ്ഞ് ഒഴുകിയെത്തിയ വെള്ളമാണ് തീസ്ത നദിയില്‍ മിന്നല്‍ പ്രളയത്തിന് കാരണമായത്. 

മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പുകളെയും മറ്റും കാര്യമായി ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

മിന്നല്‍ പ്രളയത്തില്‍ കാണാതായ 23 സൈനികര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സൈനിക വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്. സൈനികര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Previous Post Next Post