പാമ്പാടി: പാമ്പാടി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി ചേർന്ന് ഹെൽപ്പേജ് ഇൻഡ്യ, ഏഷ്യാനെറ്റ് എന്നിവയുടെ സഹകരണത്തിൽ ഒക്ടോബർ 24, ചൊവ്വ രാവിലെ 8.30 മുതൽ 12.30 വരെ പാമ്പാടി എം ജി എം ഹൈസ്കൂളിൽ വെച്ച് സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തപ്പെടുന്നു.
തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന അർഹതപ്പെട്ടവർക്ക് യാത്രചെലവ് ഉൾപ്പെടെ സൗജന്യമായി നൽകുന്നതാണ്. ഫോൺ രജിസ്ട്രേഷന് 9446344079, 9447208615, 9947583113