പുതുപ്പള്ളിയിലെ കോൺഗ്രസ്സ് പ്രവർത്തകർ ആശങ്കയിൽ ! പുന: സംഘടന നടക്കാൻ സാധ്യത കുറവ് ,26 വർഷമായി ബ്ലോക്ക് പ്രസിഡണ്ടും മണ്ഡലം പ്രസിഡണ്ടും മാത്രമായി കമ്മറ്റി പോലുമില്ലാതെ പോകുന്ന പുതുപ്പള്ളിയിൽ നിന്നും പാമ്പാടിക്കാരൻ ന്യൂസ് രാഷ്ട്രീയ ലേഖകൻ രഘുനാഥ് എഴുതുന്ന രാഷ്ട്രീയ നേർക്കാഴ്ച്ച ഒന്നാം ഭാഗം


✒️രഘുനാഥ് പുതുപ്പള്ളി 

കോട്ടയം : 26 വർഷമായി ബ്ലോക്ക് പ്രസിഡണ്ടും മണ്ഡലം പ്രസിഡണ്ടും മാത്രമായി കമ്മറ്റി പോലുമില്ലാതെ പോകുന്ന പുതുപ്പള്ളിയിൽ തൽസ്ഥിതി തുടരുമെന്ന് ചില രാഷ്ട്രീയ കേന്ദ്രങ്ങൾ വ്യക്തമാക്കി.
എറണാകുളം അടക്കമുള്ള സമീപ ജില്ലകളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ എത്തിച്ചേർന്നത് കൊണ്ടാണ് ഉപതെരഞ്ഞെടുപ്പിൽ ഭവന സന്ദർശനത്തിനു പോലും കോൺഗ്രസിന് ആളുണ്ടായിരുന്നത് എന്നത് സത്യം . ഒരു പൊതു തെരഞ്ഞെടുപ്പിന്  ആ സഹായം ഉണ്ടാവില്ല എന്നതും ശ്രദ്ധേയമാണ് . തനിക്കു മൃഗീയ ഭൂരിപക്ഷം വാങ്ങിത്തന്ന മണ്ഡലം പ്രസിഡന്റുമാരെ മാറ്റേണ്ടെന്ന നിലപാടാണ് എംഎൽഎയ്ക്കും ഉള്ളത് എന്നറിയുന്നു. ചുരുക്കത്തിൽ വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും കൂടി കഴിയുന്നതുവരെ എങ്കിലും നിലവിലെ മണ്ഡലം പ്രസിഡണ്ട്മാർ തുടരും. ബ്ലോക്കിലും ഡി.സി.സി.യിലും പുനസംഘടന അതിനു മുൻപ് നടക്കുവാനുള്ള സാധ്യതയും തുലോം കുറവാണ്.

( തുടരും ) 

പുതുപ്പള്ളി M L A ക്ക് വൻ  വിജയത്തിൻ്റെ പാത വെട്ടിത്തുറന്ന സാധാരണ അണികൾക്ക് പറയാനുള്ളത് എന്ത് ?

അടുത്ത ഭാഗത്തിൽ വായിക്കാം
Previous Post Next Post