പൊലീസിന് നേരെ കത്തി വീശി.. 27 കാരന്‍ പിടിയിൽ… 32 കേസുകളിലെ പ്രതി….


 

തൃശൂർ: പൊലീസിന് നേരെ കത്തി വീശിയ 27 കാരന്‍ പിടിയിൽ. വെങ്കിടങ്ങ് പാടൂർ കുണ്ടഴിയൂർ സ്വദേശി സിയാദിനെ (27) യാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. പാവറട്ടി സ്റ്റേഷനിൽ 32 ക്രിമിനൽ കേസുകളിലെ പ്രതിയാണ് സിയാദ്.

തൃശൂർ പുത്തൻ പീടികയിൽ ഇന്നലെ വൈകീട്ടോടെയാണ് പൊലീസിന് നേരെ പ്രതി കത്തി കാട്ടിയത്. അതിക്രമം കാണിച്ചെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. പൊലീസിന് നേരെയുള്ള അസഭ്യ വര്‍ഷത്തിന് പിന്നാലെ പുത്തന്‍പീടികയിലെ ഷാപ്പിന് അകത്തേക്ക് കയറി കത്തിയെടുത്ത് വന്ന് പൊലീസിനെതിരെ വീശുകയായിരുന്നു. ‘നിങ്ങള്‍ക്കൊക്കെ കുടുംബമില്ലേ’ എന്നടക്കം പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തി. ശേഷം ഇവിടെ നിന്ന് മാറിയ സിയാദിനെ രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Previous Post Next Post