ഒക്ടോബർ 28ന് ഭാഗിക ചന്ദ്രഗ്രഹണം; എങ്ങനെ കാണാം?



ഭാഗിക ചന്ദ്രഗ്രഹണം ഒക്ടോബർ 28 ശനിയാഴ്ച നടക്കും. സൂര്യപ്രകാശം ചന്ദ്രനിലെത്തുന്നതിനെ ഭൂമിയുടെ നിഴൽ ഭാഗികമായി മറയ്ക്കുന്നതാണ് ഭാഗിക ചന്ദ്രഗ്രഹണം. ഈ സന്ദർഭത്തിൽ സൂര്യചന്ദ്രന്മാരും ഭൂമിയുടെ നേർരേഖയിൽ വരുന്നു. ചന്ദ്രനും സൂര്യനും നടുവിലൂടെ ഭൂമി സഞ്ചരിക്കുകകയും ചെയ്യുന്നു. ചന്ദ്രനിലേക്കെത്തേണ്ട സൂര്യപ്രകാശത്തെ ഭൂമി ഭാഗികമായി മറയ്ക്കുന്നതാണ് ഈ പ്രതിഭാസത്തിന് അടിസ്ഥാനം. (ഭൂമിയുടെ നിഴൽ പൂർണമായും ചന്ദ്രനെ മറയ്ക്കുകയാണെങ്കിൽ അതിനെ പൂർണ ചന്ദ്രഗ്രഹണമെന്ന് വിളിക്കുന്നു.

ചന്ദ്രഗ്രഹണം കാണുന്നതെങ്ങനെ?

സൂര്യഗ്രഹണം കാണാൻ പ്രത്യേക തയ്യാറെടുപ്പുകളാവശ്യമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാൻ പാടുള്ളതല്ല. എന്നാൽ ചന്ദ്രഗ്രഹണത്തിന്റെ കാര്യം വ്യത്യസ്തമാണ്. അത് നഗ്നനേത്രങ്ങൾകൊണ്ട് വീക്ഷിക്കാം. ബൈനോക്കുലറുകളോ ദൂരദർശിനികളോ ഉപയോഗിക്കാം.

ചന്ദ്രഗ്രഹണം നടക്കുക ഒക്ടോബർ 28ന് അർദ്ധരാത്രിയിലാണ്. 01.05ന് ആരംഭിച്ച് 02.24ന് ചന്ദ്രഗ്രഹണം അവസാനിക്കും. ഒരു മണിക്കൂര്‍ 18 മിനിറ്റ് മാത്രമായിരിക്കും ഗ്രഹണത്തിന്റെ ദൈർഘ്യം. നടപ്പുവർഷത്തിൽ നാല് ഗ്രഹണങ്ങളാണുള്ളത്. ഇതിൽ മൂന്നെണ്ണം നടന്നുകഴിഞ്ഞു. ഒക്ടോബർ 14നാണ് അവസാനത്തെ ഗ്രഹണം നടന്നത്. ഇത് ചന്ദ്രഗ്രഹണമായിരുന്നു. അടുത്തത് ഒക്ടോബർ 28ന് നടക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്രഗ്രഹണം നിരീക്ഷിക്കാൻ സംവിധാനങ്ങളൊരുങ്ങിയിട്ടുണ്ട്. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലും ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലും ചന്ദ്രഗ്രഹണം കാണാനാകും. അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചന്ദ്രഗ്രഹണം കാണാനാകില്ല. എന്നാൽ ബ്രസീലിന്റെ കിഴക്കൻ തീരത്ത് ചെറിയതോതിൽ ഗ്രഹണം ദൃശ്യമായേക്കും. നിരവധി സംഘടനകൾ ചന്ദ്രഗ്രഹണത്തിന്റെ ലൈവ് സ്ട്രീമിങ് നടത്തുന്നുണ്ട്.

Previous Post Next Post