പാമ്പാടി വെണ്ണിമലയിൽ വൻ ചാരായ വേട്ട 300 ലിറ്റർ കോട ഉൾപ്പെടെ പ്രതി പിടിയിൽ ,കള്ള വാറ്റ് പുറത്ത് അറിയാതെ ഇരിക്കാൻ സുഗന്ധദ്രവൃങ്ങൾ വീട്ടിൽ പുകച്ച ശേഷമായിരുന്നു വാറ്റ് നടത്തിയിരുന്നത്


കോട്ടയം :കോട്ടയം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും പാർട്ടിയും ചേർന്ന് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ഷോപ്പുകൾ അവധിയായ 01-10 -23 തിയ്യതി വൈകുന്നേരം പുതുപ്പള്ളി സന്ദർശകർ എന്ന നിലയിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ സമീപിച്ച് നടത്തിയ നീക്കത്തിനൊടുവിൽ പുതുപ്പള്ളി വെണ്ണിമല സ്വദേശിയും 2 വർഷത്തിലേറെയായി പഞ്ചസാരയും ആയുർവേദ വിഭവങ്ങളും മാത്രം ഉപയോഗിച്ച് വിശേഷപ്പെട്ട നിലയിൽ ചാരായം നിർമ്മിച്ച് ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് രഹസ്യമായി വിതരണം ചെയ്തു വന്ന നാട്ടുകാർക്ക് മുന്നിൽ തികഞ്ഞ ദൈവഭക്തിയും പ്രാർത്ഥനയുമായി നാട്ടുകാർക്കും അയൽക്കാർക്കും വേണ്ടപ്പെട്ടവനും പൊതു കാര്യ പ്രസക്തനുമായി വർത്തിച്ചിരുന്ന കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പയ്യപ്പാടി കരയിൽ വെണ്ണിമല ഭാഗത്ത് താമസം മൂലേ കുന്നേൽ വീട്ടിൽ റപ്പേൽ C ജോർജ്ജ് മകൻ ജോർജ്ജ് റപ്പേൽ വയസ് 42 / 23 എന്നയാളെ ഓട്ടോ ഡ്രൈവർ വഴി ആവശ്യപ്പെട്ട ചാരായം എത്തിച്ചു തരുന്നതിനായി എത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ പ്രവേശന കവാടത്തിനു സമീപം പുതുപ്പള്ളി പയ്യപ്പാടി റോഡിൽ വെച്ച് 2 ലിറ്റർ വാറ്റുചാരായവുമായി KL 05 AZ 6563 നമ്പർ റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് സഹിതം 6.50 PM ന് അറസ്റ്റ് ചെയ്തു.
ഇയാളെ  ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ  വെണ്ണിമലയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ അയൽക്കാർക്ക് അജ്ഞാതമായത്ര രഹസ്യമായി വൻതോതിൽ നടത്തിവന്ന വാറ്റ് കേന്ദ്രം കണ്ടെത്തി. വീട്ടിലെത്തുമ്പോൾ വീട്ടിനുള്ളിൽ കോടിയുടെയും ചാരായ വാറ്റ് നടത്തുമ്പോൾ ഉണ്ടാകുന്ന ഗന്ധമൊഴിവാക്കാൻ സുഗന്ധദ്രവ്യങ്ങൾ പുകച്ച് ചാരായ നിർമ്മാണത്തിനുള്ള വാറ്റ് ഉപകരണങ്ങൾ സെറ്റ് ചെയ്ത് തയ്യാറാക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടിനുള്ളിൽ തന്നെ 2 പ്ലാസ്റ്റിക് ബാരലുകളിലായി 300 ലിറ്റർ കോടയും കണ്ടെടുത്തു.
കസ്റ്റഡിയിലെടുത്ത സമയത്തും തുടർന്നും പ്രതിയുടെ ഫോണിലേക്ക് ചാരായം ആവശ്യപ്പെട്ട് കോളുകൾ വന്നുകൊണ്ടിരുന്നു. പുതുപ്പള്ളിക്ക് പുറത്തു നിന്നുള്ള ആവശ്യക്കാർക്കാണ് പ്രതി ചാരായം വിതരണം നടത്തിയിരുന്നത്. ഫോണിലേക്ക് വന്ന കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.പ്രതിയെയും തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Previous Post Next Post