ഉജ്ജ്വല യോജനയില്‍ സബ്‌സിഡി തുക ഉയര്‍ത്തി; സിലിണ്ടറിന് ഇനി 603 രൂപ മതി


 
ന്യൂഡല്‍ഹി : ദാരിദ്ര്യ രേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്കുള്ള പാചക വാതക കണക്ഷന്‍ പദ്ധതിയായ ഉജ്ജ്വല യോജനയിലെ സബ്‌സിഡി തുക ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. സിലിണ്ടറിന് 200 രൂപയില്‍നിന്ന് 300 രൂപയായാണ് സബ്‌സിഡി വര്‍ധിപ്പിച്ചത്.

ഉജ്ജ്വല ഉപഭോക്താക്കള്‍ നിലവില്‍ 703 രൂപയാണ് സിലിണ്ടറിനു നല്‍കുന്നത്. ഇനി മുതല്‍ ഇത് 603 രൂപയായി കുറയും. 90.3 രൂപയാണ് നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില.
Previous Post Next Post