പന്നിക്കെണിയിൽപെട്ട് ഒരു ജീവൻ കൂടി പൊലിഞ്ഞു; പാലക്കാട് 63കാരിക്ക് ദാരുണാന്ത്യം



പാലക്കാട്: പാലക്കാട് ജില്ലയിൽ പന്നിക്കുവെച്ച വൈദ്യുതിക്കെണിയിൽപെട്ട് വീണ്ടും മരണം. വണ്ടാഴി സ്വദേശി ഗ്രേസി (63) ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സ്വന്തം കപ്പത്തോട്ടത്തിൽ ഗ്രേസിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇന്ന് രാവിലെ വീട്ടിൽനിന്ന് 10 മീറ്റർ മാത്രം മാറിയുള്ള പുരയിടത്തിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രേസി ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. രാവിലെ വീട്ടിലെത്തിയ നാട്ടുകാരനാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞയാഴ്ച പന്നിക്കെണിയിൽപെട്ട് ഷോക്കേറ്റ് രണ്ടു യുവാക്കളും മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഒരാൾക്കുകൂടി ജീവൻ നഷടമായിരിക്കുന്നത്.


Previous Post Next Post