ഐഎഫ്എഫ്‌ഐയിൽ ‘കാതല്‍’ അടക്കം 7 മലയാള ചിത്രങ്ങള്‍; മലയാള ചിത്രം ‘ആട്ടം’ ഉദ്ഘാടനചിത്രം


 ഗോവയില്‍ നടക്കുന്ന 54മത് രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള സിനിമ ‘ആട്ടം’ ഉദ്ഘാടനച്ചിത്രമായി പ്രദര്‍ശിപ്പിക്കും. 25 സിനിമകളാണ് ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തത്. ആട്ടത്തിന് പുറമെ ഇരട്ട, കാതൽ, മാളികപ്പുറം, ന്നാ താൻ കേസ് കൊട്, പൂക്കാലം,2018 എന്നീ മലയാള ചിത്രങ്ങളും ഇന്ത്യന്‍ പനോരമയില്‍ ഇടം നേടി.മലയാള ചിത്രം ‘ശ്രീരുദ്രം’ ഉള്‍പ്പടെ 20 സിനിമകള്‍ നോൺ ഫീച്ചർ സെക്ഷനിൽ തെരഞ്ഞെടുത്തിട്ടുണ്ട്.വിവാദ ചിത്രം ദി കേരള സ്റ്റോറിയും മേളയിൽ പ്രദർശിപ്പിക്കും. തെരഞ്ഞെടുത്ത ചിത്രങ്ങൾ 2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 54-ാമത് ഐഎഫ്എഫ്‌ഐയിൽ പ്രദർശിപ്പിക്കും.

ഫീച്ചർ ഫിലിമുകൾക്കായി മൊത്തം പന്ത്രണ്ട് ജൂറി അംഗങ്ങളും നോൺ ഫീച്ചർ ഫിലിമുകൾക്കായി ആറ് ജൂറി അംഗങ്ങളും ഉൾപ്പെടുന്ന ഇന്ത്യയിലുടനീളമുള്ള സിനിമാ ലോകത്തെ പ്രമുഖരാണ് ഇന്ത്യൻ പനോരമ ചിത്രങ്ങൾ തെരഞ്ഞെടുത്തത്.

Previous Post Next Post