കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം






കൊച്ചി :  കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുകയാണ് അപകടം സംഭവിച്ചത്.

അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്.

 എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ വിദ്യാർത്ഥിയും നഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്

ഇന്നലെ രാത്രി 12 മണിക്കാണ് നാല് ഡോക്ടർമാരും ഒരു നഴ്സും അടങ്ങുന്ന യാത്ര സംഘം അപകടത്തിൽപ്പെട്ടത്.
Previous Post Next Post